കടമ്പഴിപ്പുറം: വായില്യാംകുന്ന് ശിവക്ഷേത്രത്തിലും ആശുപത്രി ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലും പൂട്ടുപൊളിച്ച് മോഷണശ്രമം. ശനിയാഴ്ച്ച രാത്രിയാണ് രണ്ടു ലോട്ടറികടകള്‍ ഉള്‍പ്പെടെ ആറോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ ശ്രമം നടന്നത്. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ശ്രീവത്സം ലോട്ടറികടയില്‍ സൂക്ഷിച്ചിരുന്ന 1000 രൂപമാത്രമാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മോഷണം നടന്ന കടകളില്‍ മറ്റുവിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ പണമാണ് മോഷ്ടാക്കളുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു. വായില്യാംകുന്ന് ശിവക്ഷേത്രത്തിലെ പൂട്ടുപൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് പരാചയപ്പെട്ടതോടെ ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിച്ചു. ക്ഷേത്രം ജീവനക്കാര്‍ പോലീസില്‍ പരാതി നല്കി.
ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രകാല പെട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രികാല പെട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: