ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാന നഗരമായ ചെറുതോണിയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ചെറുതോണിയിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇല്ലാത്തതാണ് കാരണം. രാവിലെ എട്ടു മണിയാകുന്നതോടെ റോഡിന്റെ ഇരു വശങ്ങളിലുമായി സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും. ഇതില്‍ ചെറുതോണിയിലെ വ്യാപാരികളും മറ്റു സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവര്‍ സ്വന്തം വാഹനം ടൗണിന്റെ ഹൃദയഭാഗത്ത് പാര്‍ക്ക് ചെയ്തതിന് ശേഷം പോകുകയും ജോലി കഴിഞ്ഞ് വൈകുന്നേരം വരെ വാഹനങ്ങള്‍ ഇവിടെ തന്നെ കിടക്കുന്നതും ഗതാഗത തടസം സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ട്. ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് അത്യാഹിതമായി എത്തുന്ന വാഹനങ്ങള്‍ പലപ്പോഴും ഗതാഗതകുരുക്കില്പെടാറുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കളക്ട്രേറ്റ്, താലൂക്ക്, ജില്ലാ വ്യവസായ കേന്ദ്രം, കോടതി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തേണ്ടത് ചെറുതോണിയില്‍ കൂടി മാത്രമേ സാധ്യമാകൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ചെറുതോണി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഇടിച്ചു നിരത്തി വാഹനങ്ങള്‍ക്കുവേണ്ടി പേ ആന്റ് പാര്‍ക്ക് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ജില്ലാ ആസ്ഥാന ബസ്റ്റാന്റ് ഇല്ലാത്തതു കാരണം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സുകളും ടാക്സി വാഹനങ്ങളും ഈ പാര്‍ക്ക് കൈയ്യടക്കി. തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി പെരിയാറിന്റെ തീരത്തെ പേ ആന്റ് പാര്‍ക്ക് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടന്ന് ചെറുതോണിയിലെ ഗതാഗതകുരുക്കിന് പരിഹാരം കണ്ടില്ലാ എങ്കില്‍ രോഗികളെയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്കും അത്യാവശ്യമായി പോകേണ്ട ഫയര്‍ ഫോഴ്സ് വാഹനത്തിനും സ്കൂളുകളില്‍ ദിനംപ്രതി പോകുന്ന നൂറ് കണക്കിന് കുട്ടികളുടേയും, സ്കൂള്‍ ബസ്സുകളുടേയും ദുരിതത്തിനും അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ശമനം ലഭിക്കുകയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: