പീരുമേട് : കുട്ടിക്കാനം മദാമ്മക്കുളം ഭാഗത്ത് സ്വകാര്യ വ്യക്തികള്‍ ഭൂമി കയ്യേറ്റം നടത്തി. മുമ്പ് മദാമ്മക്കുളം ഭാഗത്ത് കയ്യേറ്റം നടന്നപ്പോള്‍ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തുകയും റവന്യൂ അധികൃതര്‍ 9 സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഒന്നു രണ്ടു ബോര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. റവന്യൂ ഭൂമി കയ്യേറി അനധികൃതമായി റോഡ് നിര്‍മ്മിച്ചിരിക്കുന്നു. റവന്യൂ ഭൂമി കയ്യേറി റോഡ് നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി. സന്തോഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: