മുട്ടം : മ്രാല മൂന്നാം മൈലില്‍ കുപ്പിവെള്ള ഫാക്ടറിക്ക് സമീപത്ത് പാലത്തിന്റെ ആരംഭ ഭാഗത്ത് സംരക്ഷണവേലി ഇല്ലാത്തത് ദുരന്തം വിളിച്ചുവരുത്തുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന് സമീപം വാ പിളര്‍ന്ന് നില്ക്കുന്ന വിടവ് വാഹനങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കില്ല. കാടുപിടിച്ച് കിടക്കുന്ന പാലത്തിന്റെ പരിസരങ്ങള്‍ ജലാശയത്തിലേക്ക് വാ പിളര്‍ന്ന് നില്ക്കുന്ന ദുരന്തത്തെ മറയ്ക്കുന്നു. കെണിയറിയാതെ എത്തുന്നവാഹനങ്ങള് അപകടത്തില്‍പ്പെടുവാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ ഇവിടെ സൂചനയ്ക്കായി കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ചിരുന്നു.ഇപ്പോള്‍ കോണ്‍ക്രീറ്റ് കാലുകളും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: