തൊടുപുഴ: 34 വര്‍ഷം മുമ്പ് നടന്ന ഭര്‍ത്താവിന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ രംഗത്ത്. തൊടുപുഴ മുത്താരംകുന്ന് ചേന്നാട്ട് സിപി മറിയക്കുട്ടിയാണ് 1981ല്‍ കൊല്ലപ്പെട്ട ഭര്‍ത്താവ് ഇഞ്ചപ്പാറ കുഞ്ഞിന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുളളവര്‍ക്ക് പരാതി നല്‍കിയതായി പത്രസമ്മേളനത്തില്‍ അറിയിച്ചത്. വണ്ടന്മേട് പുറ്റടിയിലെ കുടുംബവീട്ടില്‍ ദമ്പതികള്‍ താമസിച്ചുവരവേ 1981 ഓഗസ്റ്റ് 20നാണ് കുഞ്ഞിനെ ചിലര്‍ വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് അന്നു മൂന്നു മാസം മാത്രം പ്രായമുളള മകളുമായി വീട്ടുകാര്‍ മറിയക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വിവാഹിതയായ മകള്‍ക്കൊപ്പം ഇപ്പോള്‍ തൊടുപുഴയിലാണ് ബ്രെയിന്‍ ട്യൂമര്‍ രോഗിയായ മറിയക്കുട്ടി താമസം. അക്കാലത്ത് നാട്ടിലെ പ്രമാണിമാരായ ചിലരാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നതിനാല്‍ കേസ് തേച്ചുമാച്ചു കളഞ്ഞതായി വീട്ടമ്മ ആരോപിക്കുന്നു. അടുത്ത നാളില്‍ ചില പ്രമാണിമാര്‍ 34 വര്‍ഷം മുമ്പ് കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയതാണ് പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്താന്‍ പ്രേരിപ്പിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: