തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വേദാന്തപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഷകളുടെ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും സംസ്കൃതം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18,19 തീയതികളില്‍ പിഎംജി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില്‍ നടത്തുന്ന സെമിനാര്‍ രജിസ്ട്രാര്‍ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കാവാലം നാരായണപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. തിരുപ്പതി സംസ്കൃത സര്‍വ്വകലാശാലയിലെ ഡ.മുരളീധരശര്മ്മ മുഖ്യപ്രഭാഷണം നടത്തും. 18ന് വൈകിട്ട് 4ന് സ്വാതിതിരുനാളിന്റെ സംസ്കൃത കൃതികള്‍ കോര്‍ത്തിണക്കി സംഗീതരത്നം ഡോ.കെ.എന്‍. രംഗനാഥശര്‍മ്മയുടെ സംഗീതകച്ചേരി ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: