നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര സര്‍വ്വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിരോദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര നിയമവകുപ്പ് മന്ത്രി ഡി.വി. സദാനന്ദഗൗഡ നിര്‍വ്വഹിക്കും. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ ആര്. സെല്‍വരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എസ്.എസ്. ജയകുമാറും വിദ്യാഭ്യാസ ധനസഹായ ഉദ്ഘാടനം സഹകരണസംഘം രജിസ്ട്രാര്‍ എസ്. ലളിതാംബികയും നിര്‍വ്വഹിക്കും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. സേഫ്ടി ലോക്കറിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സോളമന് അലക്സും മംഗല്യനിധിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും നിര്‍വ്വഹിക്കും. സഹകാര്‍ ഭാരതി ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി യു. കൈലാസ് മണി, ജില്ലാ ബാങ്ക് പ്രസിഡന്റ് എം. ഷംസുദ്ദീന്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. കുമാര്‍, ബാങ്ക് പ്രസിഡന്റ് എസ്. രാമചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: