മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സൂസെയ്ന് ഖാന് പുനര്‍വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ താരവിവാഹങ്ങളും വിവാഹമോചനങ്ങളും പുനര്‍വിവാഹങ്ങളും സാധാരണമാണെങ്കിലും ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഹൃതിക് റോഷന്റെ ഉറ്റ ചങ്ങാതിയെയാണു സൂസെയ്ന് വിവാഹം കഴിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.
2003 ല്‍ വിവാഹിതരായ ഇരുവരും 2013മുതലാണു വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയത്. 2014 നവംബറില്‍ ഇരുവരും വിവാഹമോചിതരായി. തങ്ങള്‍ വ്യക്തിപരമായെടുത്ത തീരുമാനത്തെത്തുടര്‍ന്നാണു വേര്‍പിരിയുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും ആദ്യ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്.
2013ല്‍ വിവാഹമോചനം നേടിയ ശേഷം ഇതിനോടു പ്രതികരിച്ച ഹൃതിക് താനില്ലാതെ സൂസെയ്ന്റെ ചിരി കൂടുതല്‍ സുന്ദരമാകുമെങ്കില് അതു തനിക്ക് ഏറ്റവും സന്തോഷം നല്കുന്ന കാര്യമാണെന്നും സൂസെയ്നോടുളള തന്റെ സ്നേഹം ഉപാധികളില്ലാത്തതായിരുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പരസ്പരം ബഹുമാനിക്കുന്ന രണ്ടുവ്യക്തികളാണു തങ്ങളെന്നും ഇതു തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും സൂസെയ്നും വ്യക്തമാക്കിയിരുന്നു.
മക്കള്‍ക്കു സംരക്ഷണം നല്കുന്ന കാര്യത്തില്‍ വിവാഹമോചനം തടസമാകില്ലെന്നും ഇരുവരും പ്രതികരിച്ചിരുന്നു. അതേസമയം സൂസെയ്ന് വിവാഹം കഴിക്കുന്നത് ആരെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: