വണ്ണപ്പുറം : മുള്ളരിങ്ങാട് സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ ജോര്‍ജ് പൗലോസാണ് പാര്‍ട്ടിയുടെ അംഗത്വമെടുത്തിരിക്കുന്നത്. 1992-95 കാലഘട്ടത്തില്‍ ഇദ്ദേഹം സിപിഎമ്മിനെ പ്രതിനിധീകരിച്ച് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷക സംഘം പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ലോക്കല്‍ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ് പൗലോസ് ബിജെപി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.എസ് അജിയില്‍ നിന്നും അംഗത്വം സ്വീകരിച്ചു. വണ്ണപ്പുറത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ബിജെപിയിലേക്ക് എത്തുമെന്ന് കെ.എസ് അജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: