പേയാട്: പൊട്ടിപൊളിഞ്ഞ് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട പേയാട് അരുവിപ്പുറം റോഡില്‍ കാല്‍നട യാത്രപോലും ദുസ്സഹമായി. രണ്ടുവര്‍ഷം മുമ്പ് പഞ്ചായത്തുഫണ്ട് ഉപയോഗിച്ച് നവീകരിച്ച റോഡാണ് ഇപ്പോള്‍ തകര്‍ന്ന് കിടക്കുന്നത്. വൈദ്യുതി വകുപ്പ് ഓഫീസ്, കൃഷി ഭവന്, ബഡ്സ് സ്കൂള്‍ തുടങ്ങി ജനങ്ങള്‍ ദിവസേന വന്നുപോകുന്ന നിരവധി സ്ഥാപനങ്ങള്‍ അരുവിപ്പുറത്താണു പ്രവര്‍ത്തിക്കുന്നത്. പേയാട് നിന്ന് അരുവിപ്പുറത്തേക്കുള്ള റോഡിന്റെ രണ്ട് കിലോമീറ്ററോളം ദൂരം തകര്‍ന്ന് കിടക്കുകയാണ്.
റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷകള്‍ അരുവിപ്പുറത്തേക്ക് സവാരി പോകാറില്ല. ഇരുചക്ര വാഹനങ്ങള്‍ റോഡിലെ വന്‍കുഴികളില്‍ പെട്ട് അപകടമുണ്ടാകുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴക്കാലം കൂടി ആരംഭിച്ചതോടെ റോഡിലെ വലിയ കുഴികള്‍ ചെളിവെള്ളം നിറഞ്ഞ് കുളങ്ങള്‍ പോലെ ആയിട്ടുണ്ട്. പഞ്ചായത്തധികൃതരോട് പരാതിപറഞ്ഞിട്ട് കേട്ടഭാവം കാണിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: