ചെറുതോണി: കത്തിപ്പാറ ഇടയ്ക്കാട് കൊച്ചുചേലച്ചുവട് റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് ഏക യാത്ര മാര്‍ഗ്ഗമായ റോഡ് തകര്‍ന്ന് കാല്‍നടയാത്രപോലും അസാധ്യമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഞ്ഞിക്കുഴി ചേലച്ചുവട് റോഡിന്റെ സമാന്തര പാതയായി ഉപയോഗിക്കാവുന്ന കത്തിപ്പാറ ഇടയ്ക്കാട് കൊച്ചുചേലച്ചുവട് റോഡ് കയറ്റങ്ങളും, വളവുകളും വളരെ കുറവുള്ളതും, എളുപ്പം നിര്‍മ്മിക്കാവുന്നതുമാണ്. ആറു കിലോ മീറ്റര്‍ റോഡിന്റെ രണ്ടു കിലോ മീറ്റര്‍ മാത്രമാണ് നിലവില്‍ സഞ്ചാര യോഗ്യമായിട്ടുള്ളത്. ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍, യു പി, എല്‍ പി സ്കൂളുകള്‍, ഐ ടി ഐ, മൃഗാശുപത്രി, പോലീസ് സ്റ്റേഷന്, അംഗന്‍വാടികള്‍, വിവിധ ആരാധനാലയങ്ങള്‍ എന്നിവയെല്ലാം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന റോഡ് 45 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും ആരും സ്വീകരിച്ചിട്ടില്ലെന്ന പൗരസമിതി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച കഞ്ഞിക്കുഴി പഞ്ചായത്തോഫീസ് മാര്‍ച്ചും, ഉപരോധവും സംഘടിപ്പിച്ചിട്ടുണ്ടെന്നും, അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. എന്നാല്‍ കത്തിപ്പാറ ഇടയ്ക്കാട് കൊച്ചുചേലച്ചുവട് റോഡിന്റെ നിര്‍മ്മാണത്തിനായി 80 ലക്ഷം രൂപ അനുവദിച്ചയായി എംഎല്‍എ റോഷി അഗസ്റ്റിന് അറിയിച്ചു. ഭരണാനുമതി (എ എസ്) ലഭിച്ചിട്ടുണ്ടെന്നും സാങ്കേതിക അനുമതിക്കായി (ടി എസ്) പൊതുമരാമത്ത് വകുപ്പിന്റെ ആലുവയിലെ ഓഫീസിലേക്ക് ഫയല്‍ അയച്ചിരിക്കുകയാണെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: