അണക്കെട്ടുകള്‍ക്ക് സമീപം കച്ചവടം
നടത്തി വന്നിരുന്നവരെയാണ് ഒഴിപ്പിച്ചത്
ചെറുതോണി : ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്ക് സമീപം കച്ചവടം നടത്തി വന്നിരുന്ന വഴിയോര കച്ചവടക്കാരെ വൈദ്യുതി വകുപ്പ് ഒഴിപ്പിച്ചു. 8 മുതല്‍ 12 വര്‍ഷമായി ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍ കച്ചവടം നടത്തി വന്നവരാണ് ഒഴിപ്പിക്കപ്പെട്ടത്. ഡാം സേഫ്റ്റി വിഭാഗം ചീഫ് എന്‍ജിനീയര്‍ എസ് രാജീവിന്റെ ഉത്തരവിന് പ്രകാരമാണ് നടപടി. ഡാം കവാടത്തില്‍ സ്നാക്കുകളും ശീതള പാനീയങ്ങളും ചെറിയ കൈത്തറി ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തി വന്നിരുന്നവരെയാണ് ഒഴിപ്പിച്ചത്. കുണ്ടളം, മാട്ടുപെട്ടി ഡാമുകള്‍ക്ക് സമീപം കച്ചവടം
നടത്തി വന്നിരുന്നവര്‍ ഇപ്പോള്‍ ഒഴിപ്പിക്കാനാവാത്ത വിധം ഇപ്പോള്‍ സ്ഥലം കൈവശപ്പെടുത്തിയെന്ന് വൈദ്യുതി വകുപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ഒഴിപ്പിക്കല്‍ എന്നു പറയപ്പെടുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചതോടെ ഡാം സന്ദര്ശിക്കുവാനെത്തിയവര് കുടിവെള്ളം പോലും ലഭ്യമാകാതെ നട്ടം തിരിക്കുകയാണ്. ചെറുതോണി ഇടുക്കി ഡാമുകള്‍ക്കുള്ളില്‍ അടുത്തിടെ ഹൈഡല്‍ ടൂറിസം വകുപ്പ് ബങ്കുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരുന്നു. ഇതു പ്രവര്‍ത്തന രഹിതമാണ്. ഡാമിനുള്ളില്‍ കച്ചവടം നടത്തുന്ന ബങ്കുകള്‍ക്ക് വേണ്ടി തങ്ങളെ ഒഴിപ്പിച്ചതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഭീമമായ തുക വായ്പ വാങ്ങിയാണ് ഭൂരിഭാഗം ആളുകളും കച്ചവടം നടത്തി വന്നത്. ഇവരില്‍ പലരുടേയും കുടുംബാംഗങ്ങള്‍ക്ക് ചികിത്സായുടേയും മറ്റ് ആവശ്യത്തിന് പണം കണ്ടെത്തുന്നതും ടൂറിസ്റ്റുകളെ ആശ്രയിച്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: