കാഞ്ഞാര്‍ : ടൗണില്‍ വെളിച്ചമേകാന്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ തയ്യാറാകുന്നു. എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ തയ്യാറാക്കുന്നത്. അശോക കവല, കുടയത്തൂര്‍ ബാങ്ക് ജംഗ്ഷന്, കൂവപ്പിള്ളി എന്നിവിടങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന സജ്ജമാകാന്‍ 4 ലക്ഷം രൂപയോളം ചെലവ് വരും. ഹൈമാസ്റ്റ് ലൈറ്റുകള്‍ വിളക്കുകാലുകളില്‍ ഘടിപ്പിക്കുന്ന അവസാഘട്ട പണികള്‍ കൂടി പൂര്‍ത്തിയായാല്‍ കാഞ്ഞാറും പരിസര പ്രദേശങ്ങളും ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രഭയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: