ഏലപ്പാറ : എസ്റ്റേറ്റ് മാനേജരെ തോട്ടം തൊഴിലാളികള്‍ തടഞ്ഞുവച്ചു. ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുന്നില്ല എന്നാരോപിച്ചാണ് ഹെലിബെറിയ എസ്റ്റേറ്റ് മാനേജരെ തൊഴിലാളികള്‍ തടഞ്ഞുവച്ചത്. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി ഈ മാസം 29ന് പ്രശ്നം പരിഹരിക്കാമെന്ന് നേതാക്കള്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ മാനേജരെ തടയുകയായിരുന്നു. വൈകിട്ട് 6 മണിയോടെയാണ് മാനേജരെ മോചിപ്പിച്ചത്. വള്ളക്കടവില്‍ വച്ചാണ് മാനേജരെ തൊഴിലാളികള്‍ വളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: