മണക്കാട് : മണക്കാട് പഞ്ചായത്തില്‍ പുതിയതായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്. വോട്ടര്‍പട്ടികയില്‍ മരിച്ചുപോയവരുടേയും നിലവില്‍ വാര്‍ഡില്‍ നിന്ന് താമസം മാറിപ്പോയവരുടേയും പേരുകള്‍ നീക്കം ചെയ്തിട്ടില്ല. ലിസ്റ്റില്‍ മുമ്പ് പേര് ഉണ്ടായിരുന്ന സ്ഥിര താമസക്കാരുടെ പേരുകള്‍ മനഃപൂര്‍വ്വം വെട്ടിനീക്കിയതായും ആക്ഷേപം ഉണ്ട്. മരിച്ചുപോയവരുടേയും സ്ഥലം മാറിപ്പോയവരുടേയും പേരുകള്‍ നീക്കം ചെയ്യുവാന്‍ ബിജെപി മണക്കാട് പഞ്ചായത്ത് കമ്മറ്റി അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ ബിജെപി മണക്കാട് പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പഞ്ചായത്ത് സെക്രട്ടറിയാണ് ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: