തൊടുപുഴ: ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും വിജിലന്‍സ് പരിശോധന. കട്ടപ്പന, മൂലമറ്റം സബ് രജിസ്ട്രാര്‍ ഓഫീസുകളിലും കുമളി, ദേവികുളം,ഏലപ്പാറ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസുകളിലുമാണ് റെയിഡുകള്‍ നടന്നത്. സബ് രജിസ്ട്രാര്‍ ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും, സ്ഥലം പോക്കു വരവുകളില്‍ അപാകതയുണ്ടെന്നുമുള്ള പരാതികളെ തുടര്‍ന്നാണ് പരിശോധന നടന്നത്. പരിശോധനകളില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിജിലന്‍സ് ഡിവൈഎസ്പി ടിഎ അന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്. ചിലയിലടങ്ങളിള് നിന്നും രേഖകള്‍ പിടിച്ചെടുത്തതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: