മണ്ണാര്‍ക്കാട്: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പി.ബാലന്റെ സ്മരണക്കായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റിയും യൂത്ത് കോണ്‍ഗ്രസും വിട്ടുനില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഗോപി, നേതാവ് റിയാസ് തച്ചമ്പാറ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടനം ചെയ്യപ്പെടുന്നത് നിയമവിരുദ്ധമായി നിര്മ്മിച്ചകെട്ടിടമാണെന്നും നേതാവിന്റെ പേരില്‍ തുടങ്ങുന്ന സ്മാരകം നിര്‍മ്മിച്ചത് പഞ്ചായത്തിന്റെയോ, മറ്റു വകുപ്പുകളുടെയോ അനുമതിയില്ലാതെയാണെന്നും യുത്ത്കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. ഒരു അഴിമതിക്കും കൂട്ടുനില്‍ക്കാത്ത നേതാവാണ് പി.ബാലനെന്നും അതുകൊണ്ടുതന്നെ ചില സ്വാര്ത്ഥചിന്താഗതിക്കാരുടെ ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പി.ബാലന് സ്മാരക വയോജന വിശ്രമകേന്ദ്ര-ലൈബ്രറി -റിക്രിയേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.വിജയദാസ് എംഎല്‍എ അധ്യക്ഷതവഹിക്കും. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്, പാറശ്ശേരി ഹസന്, ജോര്‍ജ്ജ് തച്ചമ്പാറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: