വെഞ്ഞാറമൂട്: കോളേജ് ഗെയിംസിലെ നീന്തല്‍ മത്സരങ്ങളുടെ രണ്ടാം ദിനത്തില്‍ റെക്കോഡുകളുടെ പ്രളയം. ഇന്നലെ മാത്രം പിറന്നത് പതിനൊന്ന് റെക്കോഡുകള്‍.് രണ്ട് ഗ്രൂപ്പിനങ്ങളിലടക്കം രണ്ടു ദിവസംകൊണ്ട് പിറന്നത് 19 റെക്കോഡുകള്‍.200മീ, 50മീ. ഫ്രീസ്റ്റൈല്‍ എന്നിവയില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ റെക്കാഡിലെക്കാള് മികച്ച സമയം കണ്ടെത്തി. ഏറ്റവും വേഗതയേറിയ താരങ്ങളും ട്രിപ്പിള്‍ സ്വര്ണ്ണജേതാക്കളും പിറന്നത് ഇന്നലത്തെ മത്സരത്തെ ശ്രദ്ധേയമാക്കി.
ചെമ്പഴന്തി എസ്എന്‍ കോളേജിലെ ആനന്ദ് എ.എസ്, എംജികോളേജിലെ ശ്രീക്കുട്ടി .ജെ എന്നിവര്‍ 50മീ. ഫ്രീസ്റ്റൈലില്‍ സ്വര്‍ണ്ണം നേടി വേഗതയേറിയ നീന്തല്‍ താരങ്ങളായി. ഇവരോടൊപ്പം എസ്എന്‍കോളേജിലെ ആരതിയും ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവായി.
പുരുഷ വിഭാഗം 1500മീ. ഫ്രീസ്റ്റൈല്‍ തിരുവനന്തപുരം എംജി കോളേജിലെ രാകേഷ് .ആര്(19.04.81) സ്വര്‍ണ്ണം നേടി. യൂണിവേഴ്സിറ്റി കോളേജിലെ അനീഷ്.യു വെള്ളിയും, എംജി കോളേജിലെ ശിവപ്രസാദ് എസ.് വെങ്കലവും നേടി. 800 മീ. വനിത ഫ്രീസ്റ്റൈലില്‍ മീറ്റ് റെക്കോര്‍ഡോടെ തൃശൂര്‍ വിമല കോളേജിലെ പ്രിയ.സി (11.18.14) സ്വര്‍ണ്ണം നേടിയപ്പോള്‍ റെക്കാര്‍ഡ് സമയത്തിലൂടെ ചെമ്പഴന്തി എസ് എന്‍ കോളേജിലെ രാഗി ഐ.വി വെള്ളി നേടി(11.21.00). തൃശൂര്‍ വിമല കോളേജിലെ ആതിര.ജി വെങ്കല ജേതാവുമായി.
200മീ. മിഡ്ലേയില് പുരുഷ വിഭാഗത്തിില് മൂന്നു സ്ഥാനക്കാരും നിലവിലെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. ചെമ്പഴന്തി എസ്എന്‍കോളേജിലെ അമല്‍ എ.എം സ്വര്‍ണ്ണവും(02.28.19) പാല സെന്റ് തോമസിലെ ജെബിന് എബ്രഹാം(02.30.58) വെള്ളിയും, ചെമ്പഴന്തി എസ്എന്‍കോളേജിലെ അനന്തകൃഷ്ണന് (02.33.54) വെങ്കലവും കരസ്ഥമാക്കി. വനിതാവിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡോടെ ചെമ്പഴന്തി എസ്എന്‍ കോളേജിലെ ആരതി എസ് സ്വര്‍ണ്ണം നേടി(02.45.78). മികച്ച സമയത്തിലൂടെ തൃശൂര്‍ വിമലകോളേജിലെ അഞ്ജനമോഹന്(02.49.68) വെള്ളിനേടിയപ്പോള്‍ എംജി കോളേജിലെ പൂജ.എസ് വെങ്കലവും നേടി.
100 മീ ബാക്ക് സ്ട്രോക്ക്പുരുഷ വിഭാഗത്തില്‍ മീറ്റ് റെക്കോഡോടെ തൃശൂര്‍ സെന്ര് തോമസ് കോളേജിലെ ബിനുഐസക് (01.07.37)ന് സ്വര്‍ണ്ണ ജേതാവായി. ചെമ്പഴന്തി എസ്എന്‍ കോളേജിലെ രാഹുല്‍ കൃഷ്ണന്.കെ വെള്ളിയും എംജികോളേജിലെ രഞ്ജിത്ത് ജിആര്‍ വെങ്കലവും അണിഞ്ഞു. വനിതാ വിഭാഗത്തില്‍ ചെമ്പഴന്തി എസ്എന്‍കോളേജിലെ ഗ്രീഷ്മ.പി സ്വര്‍ണ്ണം നേടിയപ്പോള്‍ എസ്പിഇ ആന്റ് എസ്എസ് കണ്ണൂരിലെ മഹിമ എം.എസ്. വെള്ളിയും തൃശൂര്‍ സെന്റ്മേരീസിലെ ദില്‍ഷ വെങ്കലവും നേടി.
200 മീ. ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ പുരുഷ വിഭാഗത്തില്‍ ചെമ്പഴന്തി എസ്.എന്‍കോളേജിലെ ആനന്ദ്.എസ് മീറ്റ് റെക്കോര്‍ഡോടെ (02.18.53) സ്വര്‍ണ്ണം കരസ്ഥമാക്കി. എംജി കോളേജിലെ അരുണ്‍.എം റക്കോഡ് സമയം കണ്ടെത്തി വെള്ളിയും ചെമ്പഴന്തി എസ്.എന്‍ കോളേജിലെ അനന്തകൃഷ്ണന്.എ വെങ്കലവും നേടി. വനിതവിഭാഗത്തില്‍ റെക്കോര്‍ഡോടെ തൃശൂര്‍ വിമല കോളേജിലെ ജ്യോതി .എം സ്വര്‍ണ്ണവും ചെമ്പഴന്തി എസ്എന്‍കോളേജിലെ ലേഖ ആര്.എസ് വെള്ളിയും എംജികോളേജിലെ നിമ്യ ബാബു വെങ്കലവും കരസ്ഥമാക്കി.
50 മീ. ബ്രസ്റ്റ് സ്ട്രോക്ക് പുരുഷ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ നന്ദു .ജി.നായര്‍ സ്വര്‍ണ്ണവും ചെമ്പഴന്തി എസ്എന്‍ കോളേജിലെ വിനേഷ് വി വെള്ളിയും തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അശ്വിന് ഗോമസ് വെങ്കലവും കരസ്ഥമാക്കി. വനിത വിഭാഗത്തില്‍ ചെമ്പഴന്തി എസ് എന്‍കോളേജിലെ ആരതി .എസ് മീറ്റ് റെക്കോര്‍ഡോടെ(00.38.27) സ്വര്‍ണ്ണം കരസ്ഥമാക്കി. മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവായി. പഴയ റെക്കോഡ് ഭേദിച്ചുകൊണ്ട് തൃശ്ശൂര്‍ വിമല കോളേജിലെ അഞ്ജന മോഹന്‍ വെള്ളിയും ചെമ്പഴന്തി എസ്.എന്‍ കോളേജിലെ മന്യ മോഹന്‍ വെങ്കലവും കരസ്ഥമാക്കി.
50മീ. ഫ്രീ സ്റ്റൈല്‍ പുരുഷ വിഭാഗത്തില്‍ മീറ്റ് റെക്കോഡോടെ (00.25.51) ല്‍ ഫിനിഷ് ചെയ്ത ചെമ്പഴന്തി എസ് എന്‍ കോളേജിലെ ആനന്ദ് എ.എസ് പുരുഷ വിഭാഗത്തിലെ വേഗം ഏറിയ താരവും ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവുമായി. മികച്ച സമയത്തിലൂടെ തൃശൂര്‍ സെന്റ് തോമസിലെ രഞ്ജിത് ആര് വെള്ളിയും തൃശ്ശൂര്‍ എസ്കെവിസിയിലെ വൈശാഖ് എസ്.എസ് വെങ്കലവും നേടി. വനിതാവിഭാഗത്തില്‍ മീറ്റ് റെക്കോഡോടെ (00.29.87) ന് ഫിനിഷ് ചെയ്ത് എം ജി കോളേജിലെ ശ്രീക്കുട്ടി.ജെ വനിതാ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ താരവും ട്രിപ്പിള്‍ സ്വര്‍ണ്ണ ജേതാവുമായി. ചെമ്പഴന്തി എസ്എന്‍ കോളേജിലെ മന്യാ മോഹന്‍ വെങ്കലവും രാഗി ഐ.വി വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: