ആര്യനാട്: ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച സംഭവത്തില്‍ എസ്എന്‍ഡിപി യോഗം ആര്യനാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ യൂണിയന് ആസ്ഥാനത്ത് പ്രതിഷേധജാഥയും പ്രകടനവും നടത്തി. ആര്യനാട് കാഞ്ഞിരംമൂട്ടില്‍ നിന്നാരംഭിച്ച പ്രതിഷേധജാഥ പാലം ജംഷനില്‍ സമാപിച്ചു. യൂണിയന് പ്രസിഡന്റ് ഉഴമലയ്ക്കല്‍ കരുണാകരന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ പാറശ്ശാല യൂണിയന് സെക്രട്ടറി ചൂഴാല്‍ നിര്മലന് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയര്മാന് ബൈജു തോന്നയ്ക്കല്‍, വൈസ് പ്രസിഡന്റ് വീരണകാവ് സുരേന്ദ്രന്, യൂണിയന് സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്, കൗണ്‍സിലര്‍മാരായ ജി. വിദ്യാധരന്, ജി. ശിശുപാലന്, മീനാങ്കല്‍ സന്തോഷ്, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ എ.പി. സജുകുമാര്‍, യൂത്ത്മൂവ്മെന്റ് ജില്ലാ വൈസ് ചെയര്മാന് ആര്യനാട് പ്രവീണ്‍കുമാര്‍, ധര്‍മസേന യൂണിയന് ചെയര്മാന് ബി. മുകുന്ദന്, വനിതാ സംഘം യൂണിയന് പ്രസിഡന്റ് വി. ശാന്തിനി, സെക്രട്ടറി മണലയം സുശീല, യൂത്ത്മൂവ്മെന്റ് യൂണിയന് ചെയര്മാന് കൊറ്റംപള്ളി ഷിബു, കണ്‍വീനര്‍ പറണ്ടോട് രാജേഷ്, ശ്രീനാരായണ എംപ്ലോയീസ് ഫാറം പ്രസിഡന്റ് ആലംകോട് സുദര്ശനന്, കണ്‍വീനര്‍ കമ്പനിമുക്ക് കൃഷ്ണപ്രസാദ്, സൈബര്‍ സേന യൂണിയന് ചെയര്മാന് അരുണ്‍ സി. ബാബു, ബാലജനയോഗം യൂണിയന് കോ ഓര്‍ഡിനേറ്റര്‍ അയിത്തി സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: