ചെറുതോണി : ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 49 ലിറ്റര്‍ വിദേശമദ്യം പിടികൂടി. ഇടുക്കി എസ് ഐ എസ് ഷൈന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രാത്രിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്. പ്രതി ഓട്ടോറിക്ഷ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഓട്ടോറിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മുരിക്കാശ്ശേരി കൊച്ചുനിരവത്ത് ഉലഹന്നാന് മകന് ജോര്‍ളിയാണ്. ഓട്ടോഡ്രൈവറേയും അന്വേഷിച്ചു വരുന്നു. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ നിന്ന് 70 കുപ്പി റമ്മും, 45 കുപ്പി എംസി ബ്രാണ്ടിയുമാണ് പിടികൂടിയത്. ബിവറേജസ് ഷോപ്പില്‍ നിന്ന് പരമാവധി 3 ലിറ്റര്‍ മദ്യം എങ്ങനെ ഓട്ടോറിക്ഷയില്‍ എത്തിയെന്നുള്ളതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഇത് വ്യാജമദ്യമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തൊടുപുഴ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: