ഏഴാം വാര്‍ഡില്‍ അങ്കണവാടി തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
തൊടുപുഴ നഗരസഭയുമായി അതിരുപങ്കിടുന്ന പഞ്ചായത്താണ് മണക്കാട്. പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മെമ്പറാണ് ബിജെപി പ്രതിനിധിയായ ശോഭന സുരേന്ദ്രന്. അഞ്ച് വര്‍ഷത്തിനിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ശോഭന സുരേന്ദ്രന് വിശദമാക്കുന്നു……. വാര്‍ഡില്‍ 450 വീടുകളുണ്ട്. അര്‍ഹതപ്പെട്ട എല്ലാവര്ക്കും ക്ഷേമ പെന്ഷ്യന് വാങ്ങിക്കൊടുക്കുന്നതിന് കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം. പലര്‍ക്കും പെന്ഷന് പദ്ധതികളെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല. എല്ലാ വീടുകളിലുമെത്തി യോഗ്യതയുള്ളവരെ കണ്ടെത്തി ഫോം പൂരിപ്പിച്ച് വാങ്ങിയുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. വിധവ പെന്ഷ്യന്, വാര്‍ദ്ധക്യകാല പെന്ഷ്യന്, കര്‍ഷക പെന്ഷ്യന്, കര്‍ഷക തൊഴിലാളിപെന്‍ഷന്‍ എന്നിങ്ങനെയുള്ള പെന്ഷ്യനുകളാണ്
സര്‍ക്കാര്‍ നല്‍കുന്നത്. മനയ്ക്കല്‍ കടവില്‍ നാളുകളായി പൊളിഞ്ഞ് കിടന്ന കുളികടവ് നവീകരിക്കുന്നതിനായി 62000 രൂപ അനുവദിക്കാനായി. പറവൂര്‍ കോളനി റോഡിന്റെ നവീകരണത്തിനായി അരലക്ഷം രൂപ ചിലവഴിച്ചു. മണക്കാട് സ്കൂളിനോട് ചേര്‍ന്ന് നടപ്പാത നിര്‍മ്മിക്കുന്നതിനായി മുക്കാല്‍ ലക്ഷം രൂപ നേടിയെടുക്കാനായി. മനയ്ക്കപ്പറമ്പില്‍ നടപ്പാത നിര്‍മ്മിക്കുന്നതിനായി അരലക്ഷം അനുവദിച്ചത് നാട്ടുകാര്‍ക്ക് ആശ്വാസമായി. പുതിയേടത്ത് ഭാഗത്ത് കുളം നവീകരിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്കി. കുന്നത്തുപാറയിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പണം അനുവദിച്ചു. കടുക്കാമറ്റം- മണക്കാട് റോഡ് നവീകരണത്തിന് 2 ലക്ഷം വകകൊള്ളിച്ചിട്ടുണ്ട്. വള്ളിമലക്കുന്ന്- താവണി മഠം, മണക്കാട്-വാര്യത്ത് റോഡ്, കുടുക്കാമറ്റം- അമ്പലം റോഡ് മണക്കാട്- അശ്വതി പ്ലാസ്റ്റിക് കമ്പനി റോഡ് എന്നിവയും നന്നാക്കി. വാര്‍ഡില്‍ ഒരു അങ്കണവാടിയില്ല. ഇതിനായുള്ള പരിശ്രമം തുടരുകയാണ്. വാര്‍ഡില്‍ സേവാഗ്രാം നല്ല രീതിയില്‍ നടക്കുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും സേവാഗ്രാമില്‍ നിന്നും സേവനങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാലങ്ങളില്‍ വാര്‍ഡ് സഭ കൃത്യമായി കൂടുന്നതിന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും മുഖവിലയ്ക്കെടുത്തുളള പ്രവര്‍ത്തനം നൂറ് ശതമാനവും വിജയം കണ്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: