നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുമുന്നില്‍ അരനൂറ്റാണ്ടിലേറെയായി സ്ഥാപിച്ചിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം നീക്കംചെയ്യാന്‍ ശ്രമം. പുതിയ പോലീസ് കോംപ്ലക്സിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെയാണ് ശ്രീകൃഷ്ണ വിഗ്രഹത്തെ നീക്കം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുന്നത്.
പഴയ പോലീസ്സ്റ്റേഷന് മുന്നിലായിട്ടാണ് ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. മഴ നനഞ്ഞ് വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ മുകളില്‍ കുടപോലെ േേലാഹം കൊണ്ട് മേല്‍ക്കൂരയും സ്ഥാപിച്ചിട്ടുണ്ട്. പോലീസുകാര്‍ സ്വന്തം കീശയില്‍നിന്ന് എണ്ണയും തിരിയും വാങ്ങി രാവിലെയും വൈകിട്ടും വിഗ്രഹത്തിനു മുന്നില്‍ വിളക്ക് തെളിയിക്കുന്നുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാരാണ് പൂജ നടത്തുന്നത്. പ്രതേ്യക ദിവസങ്ങളില്‍ പുഷ്പഹാരം ചാര്‍ത്തി പൂജയും നടത്താറുണ്ട്. ഇത്തരത്തില്‍ പോലീസുകാര്‍ ആരാധിച്ചിരുന്ന വിഗ്രഹത്തെയാണ് മതേതരവാദികളായ ചില ഉയര്‍ന്ന പോലീസ് ഉദേ്യാഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നീക്കം ചെയ്യാന്‍ അണിയറയില്‍ ശ്രമം നടത്തുന്നത്.
ഡിവൈഎസ്പി, സിഐ, എസ്ഐ എന്നിവരുടെ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കിയാണ് പുതിയ പോലീസ് കോംപ്ലക്സ് മന്ദിരം പഴയ പോലീസ്സ്റ്റേഷനു പുറകിലായി നിര്‍മിച്ചത്. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി കോംപ്ലക്സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. നിലവിലെ സ്ഥലത്തുപോയി വിഗ്രഹത്തിനു മുന്നില്‍ വിളക്ക് തെളിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഉദ്ഘാടനത്തിനു രണ്ടുദിവസത്തിനുമുമ്പ് കൃഷ്ണവിഗ്രഹം മാറ്റി സ്ഥാപിക്കാന്‍ പീഠവും നിര്‍മിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനു മുന്നില്‍ ഇനി കൃഷ്ണവിഗ്രഹം വേണ്ട എന്ന നിലപാടില്‍ ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ ഇടപെട്ട് പീഠത്തെ രാത്രിയില്‍ തന്നെ ഇടിച്ചു നീക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് സ്ഥാപിക്കുന്നതിനുമുമ്പ് സമരക്കാരെ കൊണ്ടിടുന്ന ലോക്കപ്പായിരുന്ന കാലത്ത് സ്ഥാപിച്ചതാണ് കൃഷ്ണവിഗ്രഹം. സമീപത്തെ തെങ്ങില്‍നിന്ന് തേങ്ങ പറിക്കുന്നതിനിടയില്‍ തേങ്ങ വീണ് വിഗ്രഹത്തിന്റെ ഒരു കൈക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പോലീസുകാര്‍ ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. സ്റ്റേഷനില്‍ അനര്ഥങ്ങളുണ്ടാകുകയും പോലീസ് വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടുകയും ചെയ്തതോടെ പഴയ വിഗ്രഹം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം നിത്യവും വിളക്ക് തെളിയിക്കും. ഇതിനിടയില്‍ സ്ഥിരമായി പൂജ നടത്തിയിരുന്ന പോലീസ് ഡ്രൈവറെ സ്ഥലംമാറ്റി. പൂജ മുടങ്ങിയതോടെ സ്റ്റേഷനില്‍ വീണ്ടും അനര്‍ഥങ്ങള്‍ ഉണ്ടാവുകയും പോലീസ് പിടികൂടിയ പ്രതി ലോക്കപ്പില്‍ കെട്ടിത്തൂങ്ങി മരിക്കുകയും ചെയ്തു.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ലോക്കപ്പ് മരണം മുതലെടുത്തതോടെ സ്റ്റേഷന് എസ്ഐയുടെയും പോലീസുകാരുടെയും തൊപ്പി തെറിപ്പിച്ചു. പൂജ മുടങ്ങിയതാണ് അനര്‍ഥങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തി സ്ഥലംമാറ്റിയ പോലീസുകാരനെ വീണ്ടും നെയ്യാറ്റിന്‍കര സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് സ്ഥലം മാറി പോകുന്നതുവരെ അന്നത്തെ ജില്ലാപോലീസ് മേധാവിയുടെ വകയായിരുന്നു എണ്ണയും തിരിയും. ഇപ്പോള്‍ വിഗ്രഹം മാറ്റാനുള്ള തീരുമാനം പോലീസുകാര്‍ക്കിടയില്‍ ശക്തമായ അമര്‍ഷത്തിന് വഴി തെളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: