എന്‍ ഇരുള് മൂടിയ വഴികളില്‍
ഞാന്‍ തേടിയലഞ്ഞു നിന്നെ
ഒരു പൊന്‍കിരണമായി എന്‍ ഉയിരില്‍
നിറയുവതും കാത്ത് അന്നേകയായി
ഇന്നു ഞാനറിയുന്നു നീയെന്നില്‍
ചൈതന്യമായി, പ്രണയമായി, നിത്യാനന്ദമായ്
എന്നേ അലിഞ്ഞിരുന്നെന്ന സത്യം…
അറിയുവാനേറെ വൈകിയെന്നാകിലും
ഞാനിന്നേകയല്ല, പറയുവാനാവതുമില്ല
ആത്മ ഹര്ഷത്തിന് നിര്വൃതിയേതുമേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: