പുല്‍പ്പള്ളി : കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച സി പി എം നിലപാടില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ കോടിയേരി ബാലകൃഷ്ണന്റെ കോലം കത്തിച്ചു. ഗുരുവിനെ അപമാനിച്ച സി പി എം പൊതു സമൂഹത്തിനു മുന്നില്‍ മാപ്പ് പറയണമെന്ന് പുല്‍പ്പള്ളി എസ് എന്‍ ഡി പി യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
കണ്ണൂരില്‍ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച സി പി എം നടപടി തികഞ്ഞ രാഷ്‌ട്രീയ പാപ്പരിത്തമാണ്. ഈഴവ സമുദായത്തിനെതിരായ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുവാന്‍ സി പി എം തയ്യാറാകണം.
പ്രതിഷേധ പ്രകടനത്തിന് യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി സജി കോടിക്കുളം, യൂത്ത് മൂവ്‌മെന്റ് നേതാക്കന്മാരായ ഷിന്റോ പൊട്ടനാനിക്കല്‍, പി.കെ. പ്രദീപ്, ബിജു തെക്കേക്കര, കെ. എസ്. സാജു, ബിജു വട്ടപ്പാറ, കെ. ആര്‍. ജയരാജ്, സലി കരോട്ടുകല്ലൂര്‍, ചന്ദ്രന്‍ കുഴുപ്പില്‍, വിജയന്‍ കുടിലില്‍, കെ. ഡി. ഷാജിദാസ്, സന്തോഷ് ചക്കാലക്കല്‍, കെ. ഡി. സന്തോഷ്, പി. എ. പരമേശ്വരന്‍, കെ.കെ. സോമനാധന്‍ മാസ്റ്റര്‍, ശ്രീനിവാസന്‍ അതിരാറ്റുകുന്ന്, രവി പേപ്പതിയില്‍, വിലാസിനി സുരേഷ്, ആനന്ദവല്ലി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: