മണ്ണാര്‍ക്കാട്: പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് വീടുവെച്ചവര്‍ക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ്. നോട്ടീസുമായെത്തിയ പാലക്കാട് ഫെഡറല്‍ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പെരിമ്പടാരി കോഴക്കോട്ടില് സജീവ്, പാലക്കുണ്ട് അനൂപ്, തച്ചന്‍കോട്ടില്‍ കൃഷ്ണന്‍കുട്ടി, പൂക്കുന്ന് ഉണ്ണിക്കൃഷ്ണന് എന്നിവര്‍ക്കാണ് ജപ്തി ഭീഷണി.
ഹനീഫ എന്നയാള്‍ ബാങ്കില്‍ നിന്ന് വ്യാജരേഖചമച്ച് വായപ്യെടുത്തതാണെന്ന് ജപ്തി നടത്താനെത്തിയപ്പോഴാണ് പുറത്തായത്. എാഴു വര്‍ഷം മുമ്പ് 25 ലക്ഷം വായ്പയെടുത്തത് പലിശയുള്‍പ്പെടെ 40 ലക്ഷമായപ്പോഴാണ് ജപ്തിയിലേക്ക് ബാങ്ക് തിരിഞ്ഞത്. വില്ലേജ് രേഖകള പരിശോധിച്ച് പഞ്ചായത്ത് ധനസഹായം അനുവദിച്ചാണ് നിലവിലെ കൈവശക്കാര്‍ ഈ സ്ഥലം വാങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: