മുട്ടില്‍: കളിക്കുന്നതിനിടെ രണ്ടുവയസുകാരി തോട്ടില്‍ വീണു മരിച്ചു. തെക്കുംപാടി ആദിവാസി കോളനിയിലെ രാഘവന് – അമ്മിണി ദമ്പതികളുടെ മകള്‍ രാധികയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ വീടിനരികിലുള്ള തോട്ടിലാണ് കുട്ടി മുങ്ങി മരിച്ചത്. വീട്ടു പരിസരത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലില്‍ തോട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഉടന്‍തന്നെ സമീപമുള്ള വിവേകാനന്ദ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലവയല്‍ ഗവ.ഹോസ്പിറ്റലില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: