കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാളിന്റെ നിറവില്‍. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം 64ലേക്ക് കടക്കും. സിനിമാ ചരിത്രത്തില്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാനടന് പിറന്നാള്‍ ആശംസകളുമായി മറ്റ് സിനിമാ താരങ്ങള്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി.
ഹാപ്പി ബേര്‍ത്ത് ഡേ മമ്മൂക്ക എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് റിമി ടോമിയും ലിജോ ജോണ്‍സണും ചേര്‍ന്നാണ്. ഗാനരംഗത്ത് സിനിമാ രംഗത്തുനിന്നും ജയറാം, റഹ്മാന്, അജു വര്‍ഗീസ്, സുരാജ് വേഞ്ഞാറമൂട്, വിജയ് ബാബു, നരേന്, ഗിന്നസ് പക്രു, സലാം ബപ്പു, അബു സലിം, റിയാസ് ഖാന്, ടിനി ടോ തുടങ്ങിയവര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. താരങ്ങളും പിറന്നാള്‍ ആശംകള്ക്കൊപ്പം മമ്മൂട്ടിയുടെ ഫെയിംമസ് ഡയലോഗുകളും ലുക്കുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയത്ത് ജനിച്ച് അഭിഭാഷകനായതിനുശേഷം എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്രരംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായത്. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകളില്‍ തുടങ്ങിയ യാത്ര ഉട്യോപ്യയിലെ രാജാവില്‍ എത്തി നില്ക്കുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയര്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ല്‍ ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: