പാലക്കാട്: മോഷ്ടിച്ച ഇരുചക്ര വാഹനവുമായി പത്തൊമ്പതുകാരന് പിടിയിലായി. ഇടുക്കി കട്ടപ്പന കമ്പംമേട് പുളിക്കപീടികയില്‍ വീട്ടില്‍ റോഷന് ആന്റണിയാണ് ഇന്നലെ ഉച്ചക്ക് പറളി റെയില്‍വേ സ്റ്റേഷനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെ മങ്കര പോലീസിന്റെ പിടിയിലായത്.
കളമശ്ശേരിയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് പ്രതി എത്തിയത്. ഗുരുവായൂര്‍, കോഴിക്കോട്, മണ്ണുത്തി എന്നിവിടങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി മൊഴി നല്കി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ടൗണ്‍ നോര്‍ത്ത് സി.ഐ ആര്. ഹരിപ്രസാദ്, മങ്കര എസ്.ഐ വി.എസ്. അനില്‍കുമാര്‍, സി.പി.ഒമാരായ രമേഷ്, വിനോദ്, വിജയന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: