പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത റോഡ് പാടേ തകര്‍ന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചമുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാവിഭാഗം അസി. എന്‍ജിനിയര്‍ അറിയിച്ചു. കയറം കോട് മുതല്‍ ഒലവക്കോട്, ചുണ്ണാമ്പുത്തറ, വിക്ടോറിയാ കോളേജ്, സുല്‍ത്താന്‍പേട്ട, ചന്ദ്രനഗര്വരെയുള്ള ഭാഗത്താണ് ഉപരിതലംപുതുക്കല് പണികള്‍ നടക്കുക. ഇതില്‍ ഒലവക്കോട് മുതല്‍ ചന്ദ്രനഗര്വരെയുള്ള ഭാഗത്ത് എതാനും കുഴികളൊഴിച്ചാല് റോഡ് സാമാന്യം ഭേദപ്പെട്ട നിലയിലുമാണ്. വലിയ കുഴികള്‍ അടയ്ക്കുന്ന പണികള്‍ ആദ്യം നടക്കുമെന്നും തുടര്‍ന്നാവും ഉപരിതലം പുതുക്കലെന്നും അധികൃതര്‍ പറഞ്ഞു. നാലരക്കോടി ചെലവിലാണ് പണി നടത്തുക.
ദേശീയപാതയില്‍ മുണ്ടൂര്‍ കയറംകോടംമുതല് ഒലവക്കോട്വരെയുള്ള ഒമ്പത് കിലോമീറ്റര്‍ നാലുവരിപ്പാതയാക്കുന്നതിനുള്ള അടങ്കല്‍ പുതുക്കും. നിരക്ക് വര്‍ധന കണക്കിലെടുത്ത് പുതുക്കിനല്കാന് നിര്ദേശമുണ്ടായതിനെത്തുടര്ന്നാണ് ദേശീയപാതാവിഭാഗം അടങ്കല്‍ പുതുക്കിയത്. ഒമ്പത് കിലോമീറ്റര്‍ റോഡിന് 30 കോടിരൂപയുടെ പ്രവര്‍ത്തനാനുമതിയാണ് നേരത്തെ ലഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: