കോഴിക്കോട്: പൊതു ജനത്തെ ദുരിതത്തിലാക്കി പണിമുടക്ക്. ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുട ക്കിനെ തുടര്‍ന്ന് ജനം ദുരിത ത്തിലായി. തീരദേശ മേഖലയെ പണിമുടക്ക് ബാധിച്ചില്ല. ബസ് സ്റ്റാന്റുകള്‍, റെയി ല്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വന്നിറ ങ്ങിയ അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് വാഹനങ്ങള്‍ കിട്ടാതെ വല ഞ്ഞത്.
ആശുപത്രികളിലേ ക്കും മറ്റ് അടിയന്തിര ആവശ്യ ങ്ങള്‍ക്കും പോകേണ്ടവരുടെ ദുരിതം ഇരട്ടിയായിരുന്നു. സ്വകാര്യ ബസ്സുകളും കെഎ സ്ആര്ടിസിയും ഭീഷണി ഭയന്ന് സര്‍വ്വീസ് നടത്തിയില്ല. പിഞ്ചുകുട്ടികളും വൃദ്ധരു മടക്കമുള്ള യാത്രക്കാര്‍ക്ക് മറ്റു സ്വകാര്യ വാഹനങ്ങളെയും പോലീസ് വാഹനങ്ങളെയും ആശ്രയിക്കേണ്ടി വന്നു.
പോലീസിന്റെ രണ്ട് വലിയ വാനുകള്‍, സിറ്റി ഫ്ളൈയിംഗ് സ്ക്വാഡിന്റെ എട്ട് വാഹനങ്ങള്‍, 16 മൊ ബൈല്‍ യൂണിറ്റ് ജീപ്പുകള്‍, ട്രാഫിക്ക് പോലീസിന്റെ അഞ്ച് വാഹനങ്ങള്‍, വനിതാ പോലീസിന്റെ രണ്ട് ഹെല്‍പ്പ് ലൈന്‍ ജീപ്പുകള്‍ എന്നിവ യാത്രക്കാര്‍ക്കായി വിവിധ സ്ഥലങ്ങളിലേയ്ക്ക് ഇന്നലെ സര്‍വ്വീസ് നടത്തി. സിറ്റി പോലീസ് ഇന്നലെ വൈകീട്ട് മൂന്നു മണിവരെ 600 പേരെ ആശുപത്രി, എയര്‍പോര്‍ട്ട്, സര്‍ക്കാര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചു. മൊഫ്യൂസില്‍ ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേ ഷന്, കളക്ട്രേറ്റ് എന്നിവിടങ്ങ ളിലാണ് പ്രധാനമായും യാത്ര ക്കാര് പോലീസ് വാഹനങ്ങ ളെ ആശ്രയിച്ചത്. കോടതിക ളിലേയ്ക്കു ജഡ്ജിമാരില്‍ ചിലരേയും പോലീസ് വാഹ നങ്ങളില്‍ എത്തിച്ചു. ഡയാലി സിസിന് പോകേണ്ട രണ്ട് രോഗികളെ വനിതാ ഹെല്‍പ്പ് ലൈന്‍ മുഖേന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ഇരുചക്ര വാഹനങ്ങള്‍ പോലും നിരത്തിലിറക്ക രുതെന്ന് സമരക്കാര്‍ ഭീഷണി മുഴക്കിയിട്ടും ഇതു വകവെ ക്കാതെ 35 ശതമാനം സര് ക്കാര് ജീവനക്കാര്‍ ഇന്നലെ ജോലിക്കെത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീ സില് 16 പേരും കളക്ട്രേറ്റില്‍ 45 പേരും തുറമുഖഓഫീ സില് 150 പേരും ഇന്നലെ ജോലിക്കെത്തി. വിവിധ ഓ ഫീസുകളും ജോലിക്കെത്തി യവും എണ്ണവും എന്ന ക്രമ ത്തില്‍ – ജില്ല ട്രഷറി: 6, വൈ ദ്യുതി ഭവന്: 46, ആര്‍ടിഒ ഓഫീസ്: 21, ജില്ലാ പഞ്ചാ യത്ത്: 4, ജില്ലാ മെഡിക്കല്‍ ഓഫീസ്: 13, മെഡിക്കല്‍ കോളേജ് : 25, ഹെഡ് പോസ്റ്റ് ഓഫീസ്: 3, പിഡബ്ലുഡി : 3, എല്‍ഐസി : 709, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ്: 18, ബിഎസ്എന്‍എല്‍: 24, വില്‍ പ്പന നികുതി ഓഫീസ്: 18.
തീരദേശ മേഖലയേയും ദേശീയ പണിമുടക്ക് ബാധിച്ചില്ല. പുതിയാപ്പ ഹാര്‍ബര്‍ ഇന്നലെ പതിവുപോലെ പ്രവര്‍ത്തിച്ചു. ചിലയിടങ്ങളില്‍ പണിമുടക്ക് ഭാഗികമായി ബാധിച്ചു.
ബാലുശ്ശേരി: വിവിധ ട്രേഡ് യൂണിയനുകള്‍ സംയു ക്തമായി നടത്തിയ 24 മണി ക്കൂര്‍ നീണ്ട അഖിലേന്ത്യാ പണിമുടക്ക് ബാലുശ്ശേരി മേഖലയില്‍ ഭാഗികം. സര് ക്കാര് സ്ഥാപനങ്ങള്‍ ഭാഗിക മായി തുറന്ന് പ്രവര്‍ത്തിച്ചു. ഇരുചക്രവാഹങ്ങളും ഏതാനും സ്വകാര്യവാഹ നങ്ങളും നിരത്തിലിറങ്ങി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചാ യത്ത് ഓഫീസ് തുറന്നുപ്ര വര്‍ത്തിച്ചു. 22 ജീവനക്കാ രുള്ള ഇവിടെ പത്ത് പേര് ഇന്നലെ രാവിലെ പത്ത് മണിയോടെ ജോലിക്കെത്തി വൈകീട്ട് വരെ ഓഫീസ് സുഗമമായി പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: