പ്രതി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ
കസ്റ്റഡിയിലെടുക്കാനായില്ല
കുത്താനുപയോഗിച്ച ആയുധം കണ്ടെത്താനായില്ല
തൊടുപുഴ : കാഞ്ഞിരമറ്റത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവായ മുഖ്യ പ്രതി പിടിയില്‍. കാഞ്ഞിരമറ്റം സൂര്യന്‍കുന്നേല്‍ അഖില്‍ (23) ആണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ 3 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിയിലായി. തൊടുപുഴ സിഐ ജില്‍സണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വാഴക്കുളത്തുനിന്നും കുടുക്കിയത്. പ്രതിയെ സിപിഎം നേതാക്കള്‍ കീഴടക്കിയതായി സംശയമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യ പ്രതിക്കായി അന്വേഷണം നടന്നുവരികയായിരുന്നെന്നും ഇനിയും മൂന്ന് പ്രതികള്‍ പിടിയിലാകാനുണ്ടെന്നും സിഐ പറഞ്ഞു. അതേ സമയം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് ആയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പനിക്കുന്നേല്‍ ഉല്ലാസിനെ ചൊവ്വാഴ്ച പിടികൂടിയിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സന്ദീപിനെ തിങ്കളാഴ്ച പോലീസ് പിടികൂടിയിരുന്നു. അതേസമയം കുത്തേറ്റ ആര്‍എസ്എസ് സഹ. കാര്യവാഹ് കെ.വി രജീഷിന്റെ നില മെച്ചപ്പെട്ടുവരികയാണ്. ഇദ്ദേഹത്തെ ഐസിയുവില്‍ നിന്നും ഇന്നലെ റൂമിലേക്ക്
മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: