കോങ്ങാട്: പാലക്കാട്- ചെര്‍പ്പുളശ്ശേരി ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ആദ്യഘട്ടം കോങ്ങാട് സീഡ്ഫാം ഭാഗത്താണ് പണി ആരംഭിച്ചിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധിതവണ നല്കിയ നിവേദനത്തിനൊടുവിലാണ് റോഡിന് ശാപമോക്ഷമായത്. തകര്‍ന്നു തരിപ്പിണമായ റോഡിലെ കുഴികളില്‍ മഴവെള്ളം നിറഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളം കെട്ടിനില്‍ക്കുന്നതും റോഡ് തകരാന്‍ കാരണമാകുന്നു. ദേശീയപാത ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റി റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: