പാലക്കാട്: രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്(ആര്‍എംഎസ്എ) കീഴിലുള്ള 19 വിദ്യാലയങ്ങളിലെ ശാസ്ത്ര അധ്യാപകരുടെയും ക്ലര്‍ക്കുമാരുടെയും ഓണം പട്ടിണിയില്‍. രണ്ടു മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. നാലു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്ക്കൂളുകളില്‍ പിഎസ് സി നിയമനത്തിലൂടെയും സ്ഥലമാറ്റത്തിലൂടെയും എത്തിയവര്‍ക്കാണ് രണ്ട് മാസമായി ശമ്പളം വിലക്കിയിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന യുപി വിദ്യാലയങ്ങള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താനായാണ് കേന്ദ്ര പദ്ധതിയില്‍ ജില്ലയിലെ 19 വിദ്യാലയങ്ങളെ ഉള്‍പെടുത്തിയത്. പുതിയ മാനദണ്ഡപ്രകാരം ആറിലധികം അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്നാണ് ആര്‍എംഎസ്എയുടെ നിലപാട്. അഞ്ച് അധ്യാപകരും ഒരു പ്രധാന അധ്യാപകനും എന്ന രീതിയിലാണ് തസ്തിക ജൂലൈ മുതല്‍ പുതുക്കി നിശ്ചയിച്ചത്. പക്ഷെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്റ്റാഫ് ഫിക്സേഷന് വഴി അനുവദിച്ച തസ്തികയാണ് ആര്‍എംഎസ്എ ഒരു മുന്നറിയിപ്പില്ലാതെ ഇല്ലാതാക്കിയത്. ഇതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിനോ അധ്യാപക സംഘടനകള്‍ക്കോ അറിവുമില്ല.
ക്ലറിക്കല്‍ പോസ്റ്റും അനുവദനീയമല്ലെന്നാണ് ശമ്പളം നിഷേധിച്ചു കൊണ്ടു ആഗസ്ത് മാസം ആര്‍എംഎസ്എ അറിയിച്ചത്. വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞ ശേഷം ശമ്പളം ഇല്ലെന്ന തീരുമാനമെടുത്തതില്‍ അധ്യാപകരും ക്ലര്‍ക്കുമാരും കടുത്ത വിയോജിപ്പിലാണ്.
ഏഴാമതൊരാള്‍ക്ക് ശമ്പളം നല്കാന് മതിയായ ഫണ്ടില്ല എന്നാണ് ആര്‍എംഎസ്.എയുടെ വാദം.
എന്നാല്‍ ഓണത്തോടനുബന്ധിച്ച് മറ്റ് അധ്യാപകര്‍ക്കും പതിനായിരം രൂപ വീതം ഇതേ ആര് എം എസ് എ നല്കി കഴിഞ്ഞു. കൂടാതെ ഉത്സവബത്തയും വിതരണം ചെയ്തു. ഒരു വിദ്യാലയത്തില്‍ ഓണം അഡ്വാന്‍സിന് മാത്രമായി അറുപതിനായിരം രൂപ കണ്ടെത്തണം. ഈ തുക രണ്ട് മാസമായി ശമ്പളം ലഭിക്കാത്തവര്‍ക്ക് നല്‍കാനാവില്ലെയെന്നാണ് ജോലിയെടുത്തിട്ടും ശമ്പളം ലഭിക്കാത്തവര്‍ ചോദിക്കുന്നത്. ഇല്ലായെന്ന് പറയുന്ന ഫണ്ടില്‍ നിന്ന് ആറ് ലക്ഷത്തി മുപ്പതിനായിരം രൂപ കണ്ടെത്തിയ ആര്‍എംഎസ്എ അര്‍ഹമായ തുക നല്കാതിരിക്കാനാണ് ഇല്ലാത്ത ന്യായങ്ങള്‍ പറയുന്നതെന്നും പരാതിക്കാര്‍ പറയുന്നു. ശമ്പളവും മറ്റാനുകൂല്യങ്ങളും തടഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിദ്യാലയങ്ങളിലെ ക്ലര്‍ക്കുമാര്‍ സ്ഥലം മാറി പോയതും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അതത് വിഷയങ്ങള്‍ക്ക് ഒഴിവില്ലാത്തതിനാലും സ്ഥലംമാറ്റ നടപടികള്‍ പൂര്ത്തീകരിച്ചതിനാലും പുറത്തായ അധ്യാപകര്‍ക്ക് പകരം വിദ്യാലയം കണ്ടെത്താനും കഴിയുന്നില്ല.
തസ്തിക ഇല്ലാതായാല്‍ മൂന്ന് ശാസ്ത്ര വിഷയങ്ങളും ഒരധ്യാപകന് തന്നെ കൈകാര്യം ചെയ്യേണ്ടി വരും. ഇത് കുട്ടികളുടെ പഠന നിലവാരത്തേയും സാരമായി ബാധിക്കും. ജില്ലയില്‍ തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളും ഇതില്‍ പെടുന്നുണ്ട്. ആഗസ്ത് മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്കുന്നതിനാല് ഈ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്‍കൂറായി നല്‍കുന്നതുകയും നഷ്ടമാകും. ഓണം കഴിഞ്ഞ് അഡ്വാന്‍സ് നല്‍കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. ശമ്പളം ലഭിക്കാത്ത പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും രണ്ട് മാസമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാലക്കാട് ആര്‍എംഎസ്.എ വിഭാഗത്തിലാണെങ്കില്‍ ചുമതലയുള്ള ഓഫീസര്‍ പ്രൊമോഷന് ലഭിച്ച് സ്ഥലം മാറി പോവുകയും ചെയ്തു. അതേ സമയം പാലക്കാട് ആര്‍എംഎസ് എ വിദ്യാലയങ്ങളിലെ രക്ഷകര്‍ത്തൃ സമിതി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: