കോഴിക്കോട്: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് നാളെ ജില്ലയില്‍ 5000 കേന്ദ്രങ്ങളില്‍ പതാകദിനാചരണം നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ്, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം എം. സത്യന്മാസ്റ്റര്, മേഖലാ അധ്യക്ഷന്‍ ശ്രീധരന്മാസ്റ്റര് എന്നിവര്‍ അറിയിച്ചു. പതാകദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 5000 കേന്ദ്രങ്ങള്‍ക്ക് പുറമെ വീടുകളിലും കാവിപതാക ഉയര്‍ത്തും. ബാലഗോകുലം സംസ്ഥാന-ജില്ലാ ഭാരവാഹികള്‍,ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ഭാരവാഹികള്‍, സാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കും. ജില്ലയില്‍ 550 കേന്ദ്രങ്ങളില്‍ ഗോപൂജയും 300 കേന്ദ്രങ്ങളില്‍ ഗോവന്ദനവും നൂറോളം സ്ഥലങ്ങളില്‍ സാംസ്കാരികപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ‘വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം’ എന്ന സന്ദേശവുമായി സപ്തംബര്‍ അഞ്ചിനാണ് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: