തൊടുപുഴ : ആരാധനാലയത്തിന്റെ മറവില്‍ പുറമ്പോക്ക് കയ്യേറാന്‍ ശ്രമം. തൊടുപുഴ ടൗണില്‍ മൂലമറ്റം റോഡ് ആരംഭിക്കുന്നിടത്താണ് മുസ്ലിംപള്ളിയുടെ മറപിടിച്ച് ഭൂമി കയ്യേറാന്‍ ഒരുവിഭാഗം ആളുകള്‍ ശ്രമം നടത്തിയത്. തുടര്‍ച്ചയായി അവധി ദിവസം വരുന്നത് മുന്നിക്കണ്ടാണ് കയ്യേറ്റത്തിനുള്ള ശ്രമം നടന്നത്. സംഭവം തൊടുപുഴ തഹസീല്‍ദാറെ അറിയിച്ചെങ്കിലും നടപടികൈക്കൊള്ളാന്‍ വിസമ്മതിച്ചു. പിന്നീട് നാട്ടുകാര്‍ കളക്ടറെ വിവരം അറിയിച്ചു. ഇതോടെ റവന്യൂവകുപ്പും കയ്യേറ്റക്കാരും പോലീസും ഒരുമിച്ച് നിലനില്‍പ്പിനായി തന്ത്രം പ്രയോഗിച്ചു. വാര്‍ഡ് കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ മാലിന്യം കുഴിച്ചുമൂടുന്നതിനായിരുന്നു ജെസിബിയെത്തിച്ചതെന്ന് വരുത്തിത്തീര്‍ത്തു. അധികാരുകളുടെ മൗനാനുവാദത്തോടെയാണ് കയ്യേറ്റം. അവധി ദിവസങ്ങളില്‍ റവന്യൂ സംഘത്തിന്റെ സ്ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: