അടിമാലി : വിനോദസഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി ചീയപ്പാറ വെള്ളച്ചാട്ടം. കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപമാണ് മനോഹരമായ ചീയപ്പാറ വെള്ളച്ചാട്ടം. ദേശീയ പാതയോരത്തോട് ചേര്‍ന്ന് 7 തട്ടുകളായി ആയിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചീയപ്പാറ വെള്ളച്ചാട്ടം ഇതിനോടകം വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിക്കഴിഞ്ഞു. വനമേഖലയില്‍ നിന്നും ഒഴുകിയെത്തുന്ന ശുദ്ധജലം പാറത്തട്ടില്‍ ഒഴുകി തെന്നിത്തെറിച്ച് പാല്‍നുര പോലെ താഴേയ്ക്ക് പതിക്കുന്നു. ദേശീയപാതയോരമാകെ ജലകണികകള്‍ മഞ്ഞുപുതപ്പുപോലെ മൂടും. വേനല്‍കാലമാകുന്നതോടെ തിരക്ക് കൂടും. വഴിയോരത്ത് നിരവധി നീര്‍ച്ചാലുകളും പുഷ്പഫല സസ്യാദികളും ഒക്കെ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാം. മൂന്നാറിലേക്ക് ചീയപ്പാറയില്‍ നിന്നും 43 കിലോമീറ്റര്‍ യാത്ര ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: