കൊച്ചി: പ്രമുഖ സംഗീതസംവിധായകന് ദീപക് ദേവും സുഹൃത്തുക്കളും ചേര്‍ന്ന് ഓഗസ്റ്റ് 30-ന് ലൈവ് ഗാനമേള അവതരിപ്പിക്കുന്നു. ഗായകന് ശങ്കര്‍മഹാദേവന്‍ ‘ലൈവ് മ്യൂസിക് ഷോ ബൈ ഡിഡി & ഫ്രണ്ട്സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കും.സംവിധാനം ജിസ് ജോയി.
രണ്ടു മണിക്കൂര്‍ നീളുന്ന ലൈവ് ഷോ 30-ന് രാത്രി 7ന് ആരംഭിക്കും. വിജയ് യേശുദാസ്, കാര്‍ത്തിക്, ശ്വേത മോഹന്‍, രമ്യ നമ്പീശന്, അഫ്സല്, വിനോദ് വര്‍മ, അഖില ആനന്ദ് എന്നിവരാണ് ദീപക് ദേവിനൊപ്പം വേദിയിലെത്തുന്ന പ്രമുഖ ഗായകര്‍. ദീപകിന്റെ മകള്‍ ദേവിക ദീപക് അതിഥിയായി ഗാനങ്ങള്‍ അവതരിപ്പിക്കും. ശങ്കര്‍ മഹാദേവന്റെ മകന് സിദ്ധാര്‍ത്ഥ് മഹാദേവനും പാട്ടുകള്‍ പാടും.
ദീപക് ദേവിന്റെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ സംഗീതജീവിതത്തിന്റെ ആഘോഷമാണ് ലൈവ് ഷോയില്‍. അദ്ദേഹത്തിന്റെ എല്ലാ ഹിറ്റ് ഗാനങ്ങളും വേദിയില്‍ അതേ ഗായകര്‍ പാടുമെന്നതാണ് പ്രത്യേകത. പന്ത്രണ്ട് വര്‍ഷംമുമ്പ് ക്രോണിക് ബാച്ച്ലര് എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയാണ് ദീപക് ദേവ് ആദ്യമായി മലയാള സിനിമാഗാന രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: