വടക്കഞ്ചേരി: കെഎസ്ആര്‍ടിസി വടക്കഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ ജെന്റം ലോ ഫ്ളോര്‍ നോണ്‍ എസി ബസ് സര്‍വീസ് ആരംഭിച്ചു. വടക്കഞ്ചേരി -പാലക്കാട്-ഗുരുവായൂര്‍ സര്‍വീസാണിത്. രാവിലെ 5.15ന് വടക്കഞ്ചേരിയില്നിന്നും ആലത്തൂര്‍ വഴി ബസ് പാലക്കാട് പോകും.
അവിടെ നിന്നും 6.30ന് കുഴല്‍മന്ദം , കോട്ടായി, തിരുവില്വാമല, പഴയന്നൂര്‍, വടക്കാഞ്ചേരി, വേലൂര്‍, കേച്ചേരി, ചൂണ്ടല്‍, കൂനംമൂച്ചി വഴി 9.30ന് ഗുരുവായൂരിലെത്തും. ഗുരുവായൂരില്നിന്നും ഉച്ചകഴിഞ്ഞ് 1.30ന് പുറപ്പെടുന്ന ബസ് രാവിലെ പോകുന്ന അതേ റൂട്ടിലൂടെ നാലരയ്ക്ക് പാലക്കാടെത്തും. വൈകുന്നേരം അഞ്ചിന് പാലക്കാട് നിന്നും വരുന്ന ബസ് ആറിന് വടക്കഞ്ചേരിയിലെത്തി ട്രിപ്പ് അവസാനിപ്പിക്കും. ഓര്‍ഡിനറി നിരക്കാണ്.
പഎട്ടുരൂപയാണ് മിനിമം ചാര്‍ജ്. പുതിയ ബസിന്റെ ഉദ്ഘാടനം എ.കെ. ബാലന് എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കുമാരന്, കെ.കെ. ജ്യോതികുമാര്‍, ഓപ്പറേറ്റിംഗ് സെന്റര്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: