പാലക്കാട്: ജില്ലയിലെ സ്വകാര്യ മോട്ടോര്‍ തൊഴിലാളികള്‍ക്ക് 16.5 ശതമാനം ബോണസ് നല്കാന് ധാരണയായി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.എ.അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ തൊഴിലുടമകളും ട്രേഡ് യൂണിയനുകളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.
ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ് ഫെഡറേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. സത്യന്, ജനറല്‍ സെക്രട്ടറി കെ. രവീന്ദ്ര കുമാര്‍, ജില്ലാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് ജോയിന്റ് സെക്രട്ടറി കെ. മാധവന് നായര്‍ (സിഐടിയു), ജില്ലാ മോട്ടോര്‍ ആന്റ് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് വി.ശിവദാസ്, ജില്ലാ പ്രൈവറ്റ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.പി. ജോഷി ( ഐന്‍ടിയുസി), ജില്ലാ ജോയിന്റ് സെക്രട്ടറി എ.മഹേഷ് (ബിഎംഎസ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: