പാലക്കാട്: ആഫ്റ്റര്‍ ലൈഫ് കൂട്ടായ്മയും ടോപ്പ് ഇന്‍ ടൗണും സംയുക്തമായി പരീക്ഷണാത്മക സംഗീത, നാടകീയ സമന്വയമായ ഡി ജെ പൊളിറ്റക്സിന്റെ സംഗീത ബളോഗ് ഉദ്ഘാടനം 30ന് വൈകീട്ട് മൂന്നിന് ചെറിയ കോട്ടമൈതാനത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന രാഷ്ട്രീയ മനസാക്ഷിയെ പരുവപ്പെടുത്തിയ അമച്വര്നാടക വേദിയുടെ അംശങ്ങള്‍ കൂടി സമന്വയിപ്പിച്ച് കാലിക- രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ള പല വിഷയങ്ങളെയും ശക്തമായും സരസമായും വേദിയിലെത്തിച്ച് പൂര്‍ണ്ണമായും ജനകീയ പ്രതിരോധ കലയായി തനത് നാടക- സംഗീതത്തെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 15 ഓളം പേര് അഭിനയിക്കും.പ്രവേശനം സൗജന്യമാണ്. പത്രസമ്മേളനത്തില്‍ ശരത് ഡേവിഡ്, ശബരീഷ്,ദര്ശന് ആനന്ദ്, സത്യന്കോട്ടായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: