പേരാമ്പ്ര: വഴി പ്രശ്നവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍. നൊച്ചാട് ചാത്തോത്ത്താഴെ ഒരു വീട്ടിലേക്കുള്ള വഴിപ്രശ്നമാണ് സ്റ്റേഷനിലെത്തിയത്. നൊച്ചാട് ചാത്തോത്ത്താഴെ സനിലയും പുളിക്കൂല്‍ ഷീബയും തമ്മിലാണ് വഴിത്തര്‍ക്കം. വഴിയുടെ മധ്യഭാഗത്തുള്ള മരം മുറിച്ചുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം പോലീസില്‍ പരാതിപ്പെട്ടത്. ഇതിനെതിരെ മറുവിഭാഗവും സ്റ്റേഷനിലെത്തിയതോടെ എസ്ഐ ഇരുവിഭാഗത്തേയും ചര്‍ച്ചക്കായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരുവിഭാഗം മാത്രമാണ് സ്റ്റേഷനില്‍ ഹാജരായത്. സ്റ്റേഷനിലെത്തിയവരും എസ്ഐ ജീവന്ജോര്ജ്ജുമായി വാക്കേറ്റമായി. ഈ സമയം സ്റ്റേഷനിലെത്തിയ നൊച്ചാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും ചില ഡിവൈഎഫ്ഐക്കാരും സ്റ്റേഷനില്‍ കുത്തിയിരുന്നതോടെ സംഘര്‍ഷം കനത്തു. സഭ്യേതരവാക്കുകള്‍ എസ്ഐക്കെതിരെ പ്രയോഗിച്ചു എന്നതിന്റെ പേരില്‍ രണ്ട് ഡിവൈഎഫ്ഐക്കാരെ എസ്ഐ ലോക്കപ്പിലടച്ചു. ഇതേതുടര്‍ന്ന് സ്ഥലം എംഎല്‍എ സ്റ്റേഷനിലെത്തി പ്രതികളെ ജാമ്യത്തിലെടുക്കുകയായിരുന്നു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നൊച്ചാട് സ്വദേശികളായ ക്ണ്ടോത്ത്താഴെ അജീഷ്, പുളിക്കൂല്‍ ഷിജു എന്നിവര്‍ക്കെതിരെയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: