ഗൂഡല്ലൂര്‍: ഭാര്യയെ കുത്തിപരുക്കേല്‍പ്പിച്ച ഭര്‍ത്താവിന് ഊട്ടി വനിതാ കോടതി മൂന്ന് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരിപ്പൂര് സ്വദേശി ദുരൈസ്വാമി (37)യെയാണ് ഭാര്യ മസിനഗുഡി സ്വദേശി ഇന്ദിര (34)യെ കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ ശിക്ഷിച്ചത്. ജഡ്ജി സര്വമംഗളയാണ് ശിക്ഷ വിധിച്ചത്. ഭാര്യയുടെ ചാരിത്രത്തിലെ സംശയമാണ് കുത്താന്‍ കാരണമായത്. സംഭവത്തില്‍ മസിനഗുഡി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: