ചെറുതോണി: തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ ഇടുക്കിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. നാരകക്കാനം സ്വദേശികളായ ചോറ്റുകുന്നേല്‍ ജിന്‍സ് ജോയി (18), ഉറുമ്പില്‍ ജിനോ പാപ്പച്ചന് (17) മുളംകൊമ്പില്‍ എബിന് ജോണ്സണ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഇന്നലെ രാവിലെ 9 മണിയോടെ ഇടുക്കി ഐ ഡി എ ഗ്രൗണ്ടിന് സമീപമാണ് സംഭവം നടന്നത്. എതിരെ വന്ന ബൈക്കില്‍ തട്ടിയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ച് റോഡില്‍ തലകീഴായി മറിയുകയായിരുന്നു. ഇടുക്കി പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: