ബത്തേരി : സംസ്ഥാന ജീവനക്കാരും അദ്ധ്യപകരും സമ്യദ്ധിയുടെ ഓണം ആഘോഷിക്കുമ്പോള്‍ സര്‍വ്വീസ് മേഖലയിലെ എക്കാലത്തേയും അവഗണനയുടെ ഇരകളായ ഏകാദ്ധ്യാപക വിദ്യാലത്തിലെ അദ്ധ്യാപകര്‍ക്ക് ഇതുവരെയായി ഒരു രൂപ പോലും വേതനം ലഭിച്ചില്ല.
നടപ്പുസാമ്പത്തിക വര്‍ഷം പകുതിയോട് അടുത്തിട്ടും ഇവരുടെ പരാതി ആരും കേട്ടതായിതോന്നുന്നില്ല. വനാന്തരങ്ങളിലും മലമടക്കുകളിലും അധിവസിക്കുന്ന വനവാസി സമൂഹങ്ങളില്‍ അറിവിന്റെ കൈവിളക്കുമായി കടന്നുചെന്ന ഇവരെ ജീവനക്കാരായോ മനുഷ്യരായിപോലുമോ പരിഗണക്കാ ന് ഭരണാധികരികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും തയ്യാറാകുന്നില്ല എന്നാണ് ബദല്‍ അധ്യാപകര്‍ പരാതിപ്പെടുന്നത്. ഇതുവരെയായി വേതനം കിട്ടാത്ത കാര്യം കഴിഞ്ഞദിവസം വയനാട്ടിലെത്തിയ വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ല. ആയിരം രൂപ ഓണം അലവന്‍സ് നല്‍കുമെന്ന് പറഞ്ഞുകേട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് ഒരറിവുമില്ലെന്നും ഇവര്‍ പറയുന്നു.
മറ്റ് എല്ലാ വകുപ്പുകളിലേയും താത്ക്കാലികജീവനക്കാര്ക്കും ദിവസകൂലിക്കാര്ക്കും ഓണാഘോഷത്തിനുളള വക നല്കിയവര് ഇവരെ ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്ന് ആള്‍ട്രനേറ്റ് സ്ക്കൂള് ടീച്ചേഴ്സ് അസോസ്സിയേഷന് ജില്ലാ സെക്രട്ടറി ടി.സി.സുകുമാരന്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷ വിഭാഗത്തില്‍ പ്പെട്ട അദ്ധ്യാപകരോ കുട്ടികളോ ഈ വിദ്യാലയങ്ങളി ല്‍ ഇല്ലാത്തതാകാം ബദല്‍ അധ്യാപകരെ തഴയുന്നതി ന് കാരണമെന്നും ഇവര്‍ ആക്ഷേപമുന്നയിക്കുന്നു. സംസ്ഥാനത്ത് മൂന്നിയമ്പതോളം ബദല്‍ വിദ്യാലയങ്ങളാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: