കല്‍പ്പറ്റ : വരുന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ ജനം തൂത്തെറിയുമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് പി.സി.തോമസ്. വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കരയില്‍ 24000 പുതിയ വോട്ടര്‍മാര്‍ വന്നിട്ടും കഴിഞ്ഞപ്രാവശ്യത്തേക്കാള്‍ 250 വോട്ടുകള്‍ യുഡിഎഫിന് കുറഞ്ഞുപോയി. എല്‍ഡിഎഫിനാകട്ടെ 150 വോട്ടുകള്‍ മാത്രമാണ് കൂടുതല്‍ നേടാനായത്. ഇവിടങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചത് ബിജെപിയിലായിരുന്നു. ന്യൂനപക്ഷ വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍പ്പോലും ബിജെപിക്കായിരുന്നു മുന്നേറ്റം.
കോഴയിലും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങികിടക്കുന്ന യുഡിഎഫും വഞ്ചനയും വികസന വിരോദ്ധവും അഴിമതിയും ബിസിനസ് രാഷ്ട്രീയവും കൊലപാതകാധികാര നിലപാടുകളും ഉള്ള എല്‍ഡിഎഫും ജനങ്ങളില്‍നിന്ന് എന്നേ അകന്നുകഴിഞ്ഞു.
ധാരാളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിലേക്ക് കോടികണക്കിന് രൂപയുടെ വിദേശനിക്ഷേപമാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ യുഎഇ സന്ദര്‍ശനം ഏറ്റവുംകൂടുതല്‍ ആഗ്രഹിച്ചത് ന്യൂനപക്ഷവിഭാഗങ്ങളാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിചേര്‍ന്നതും അവര്‍തന്നെ ഭാരതപ്രധാനമന്ത്രിക്ക് വിദേശരാഷ്ട്രങ്ങളിലെ ഭാരതീയര്‍ക്കിടയിലുള്ള മതിപ്പ് വെളിവാക്കുന്നതാണ് വിദേശരാഷ്ട്രങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനം ഭാരതത്തിലെ യുവജനങ്ങള്‍ സ്വാഗതം ചെയ്യുന്നു. കാരണം ഭാരതം വന്‍ശക്തിയാകാന്‍ കുതിക്കുകയാണ്. റബ്ബറിന്റെയും കാര്ഷികമേഖളയുടെയും കാര്യത്തില്‍ കേന്ദ്രം ചില ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുനേതാക്കളുടെ ധാര്‍ഷ്ട്യവും വഞ്ചനയുമാണ് തങ്ങള്‍ എല്‍ഡിഎഫ് വിടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതുപോലെ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍പ് എന്‍ഡിഎ വിട്ടത് അഭിപ്രായവ്യത്യാസംകൊണ്ടായിരുന്നില്ലെന്ന് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. വയനാട് റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതിനും കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ വൈസ്ചെയര്‍മാന്‍ അഹമദ്ദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറി പി.ജെ.ബാബു, ജില്ലാപ്രസിഡണ്ട് ജോണി കൈതമറ്റം, വൈസ് പ്രസിഡണ്ട് എം.ആര്.ശങ്കരന്‍കുട്ടി നായര്‍, ജില്ലാ സെക്രട്ടറി പി.വി.മത്തായി, വൈസ് പ്രസിഡണ്ട് കെ.പൗലോസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: