കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അരയങ്കോട് സ്വദേശി അയ്യപ്പംകുളങ്ങര മുഹമ്മദാലി ചികിത്സാസഹായം തേടുന്നു. വൃക്ക രോഗം ബാധിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ ജിവിതം ദുരിതത്തിലായിരിക്കുകയാണ്. രണ്ട് വൃക്കകളും തകരാറിലായ മുഹമ്മദാലിയുടെ ഒരു വൃക്ക ഓപ്പറേഷന് നടത്തി ഒഴിവാക്കണമെന്നും തുടര്‍ന്ന് ഡയാലിസും വൃക്ക മാറ്റിവെക്കലും നടത്തേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ഭീമമായ തുക തന്നെ വേണം.
ചികിത്സ നടത്തുന്നതിനായി നാട്ടുകാര്‍ അയ്യപ്പംകുളങ്ങര മുഹമ്മദാലി ചികിത്സാ സഹായ കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. കമ്മിറ്റിയുടെ പേരില്‍ യൂക്കോ ബാങ്കിന്റെ മാവൂര്‍ ശാഖയില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: