പനമരം: ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ.ഒ.സി) ജില്ലയില്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങി വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കണിയാമ്പറ്റയിലും പനമരത്തും പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. മാനന്തവാടിയിലും ഇടവക പഞ്ചായത്തിലും പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ഏജന്‍സി ആരംഭിച്ച പ്രദേശത്ത് നിലവില്‍ 20ഉം 30ഉം കിലോമീറ്റര്‍ ദൂരെ നിന്നുമാണ് സിലിണ്ടര്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ ഏജന്‍സികള്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഗ്യാസിന്റെ വിതരണം കുറ്റമറ്റതാകുമെന്നാണ് പ്രതീക്ഷ. വിലയിലും ആനുകൂല്യങ്ങള്‍ ലഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കര്‍ണാടകയിലെ മൈസൂര്‍ പ്ലാന്റില്‍ നിന്നും ജില്ലയിലേക്ക് സിലിണ്ടറുകള്‍ ലഭ്യമാകുന്നതോടുകൂടി വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകും. വിതരണത്തിന്റെ കാലതാമസം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ബുക്ക് ചെയ്ത ഉടനെ സിലിണ്ടര്‍ വിതരണം നടത്തണമെന്ന് ഓയില്‍ കമ്പനി ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതുതായ പനമരത്ത് ആരംഭിച്ച കുളങ്ങരത്ത് ഏജന്‍സിയിലേക്ക് പനമരം പഞ്ചായത്തിലെ മറ്റ് ഏജന്‍സികളില്‍ നിന്നുള്ള മുഴുവന്‍ ഇന്ത്യന്‍ ഗ്യാസ് കണക്ഷനുകളും കമ്പനി മാറ്റികഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: