കോഴിക്കോട്: ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുളള പൊതു തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിക്കുന്ന മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുന്നതിനും പ്രവര്‍ത്തനം വിശദീകരിക്കുന്നതിനുമായി ഇന്ന് മോക്പോള്‍ സംഘടിപ്പിക്കുന്നു. രാവിലെ 11 മുതല്‍ രണ്ടു വരെ കടലുണ്ടി ഗ്രാമ പഞ്ചായത്ത് ഹാളിലാണ് മോക് മോള് നടക്കുക.
ത്രിതല പഞ്ചായത്ത് തിരഞ്ഞെ ടുപ്പിലേക്ക് പ്രത്യേകം രൂപകല്പന ചെയ്ത മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഇത്തവണ ഉപയോഗിക്കുന്നത്. സാധാരണ വോട്ടിങ് മെഷീനുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ഒരു കണ്ട്രോള് യൂനിറ്റ് വഴി വോട്ട് ചെയ്യാമെന്നതാണ് മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രത്തിന്റെ സവിശേഷത. ഇതിനോട് ഘടിപ്പിച്ച മൂന്ന് ബാലറ്റ് യൂനിറ്റുകള്‍ വഴി ഒരേ സമയം മൂന്നിടങ്ങളിലേക്കും വോട്ട് രേഖപ്പെടുത്താം. മൂന്നു പഞ്ചായത്തുകളിലേക്കുമുള്ള വോട്ടുകള്‍ ഒരേ സമയം എണ്ണാനാവുമെന്ന സൗകര്യവും ഇതിലുണ്ട്. എടുത്തുമാറ്റാവുന്ന ഡിറ്റാച്ചബ്ള്‍ മെമ്മറി മോഡ്യൂളി(ഡി.എം.എം)ലാണ് വോട്ടുകള്‍ രേഖപ്പെടുത്തുക. കണ്ട്രോള് യൂനിറ്റുകള്‍ക്കു പകരം ഇവ മാത്രം ഊരിയെടുത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പെട്ടിയിലാക്കി സീല്‍ ചെയ്താണ് ട്രഷറികളില്‍ സൂക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: