രാമനാട്ടുകര: ജീവിതത്തിന്റെ അവസാന കാലത്ത് രാജ്യഭരണം ഉപേക്ഷിച്ച് ആത്മീയതയില്‍ ലയിച്ച ദശരഥ മാഹാരാജാവിനെ ഇന്നത്തെ ഭരണാധികാരികള്‍ മാതൃകയാക്കണമെന്ന് പട്ടയില്‍ പ്രഭാകരന് അഭിപ്രായപ്പെട്ടു. ഇന്നത്തെ പുത്തന്‍ ഭരണക്കാര്‍ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താതെ ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. നമുക്കുണ്ടാകുന്ന ബലഹീനതകള്‍ക്കിടയിലും മനസ്സ് വ്യതിചലിക്കാന്‍ പാടില്ലെന്ന് രാമായണം കാണിച്ചു തരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര പരിഹാരപുരം ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ സമാപനത്തില്‍ രാമായണവും കുടുംബജീവിതവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വി. നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രാമായണ പാരായണം, പ്രശ്നോത്തരി എന്നിവയില്‍ വിജയികളായവര്‍ക്ക് പട്ടയില്‍ പ്രഭാകരന് സമ്മാനങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: