ചളവറ: ബി.ജെ.പി. ചളവറ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രക്ഷോഭയാത്ര ജില്ലാ സെക്രട്ടറി വി.ബി. മുരളീധരന് ഉദ്ഘാടനം ചെയ്തു. പുലിയാനംകുന്ന് കിളിഞ്ചീരിക്കുന്നത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.വി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഷൊറണൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുരേഷ് കുമാര്‍ നയിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണങ്ങളില്‍ കെ.വി. ജയന്, എം.പി. സതീഷ്, കെ.കെ. മനോജ്, അനൂപ്, മണികണ്ഠന്, ധനുഷ് എന്നിവര്‍ സംസാരിച്ചു.
മുണ്ടക്കോട്ടുകുറുശ്ശിയില്‍ നടന്ന സമാപനയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് ഉദ്ഘാടനം ചെയ്തു. കെ.വി. ജയന് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്, ശിവശങ്കരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: